---
title: "പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു ; ഭർത്താവ് അന്ധവിശ്വാസിയെന്ന് യുവതി "
english_title: "Woman brutally beaten by husband for giving birth to a girl; Woman says husband is superstitious"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/321990/Woman brutally beaten by husband for giving birth to a girl; Woman says husband is superstitious"
published_at: "2025-10-22T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8fdf0e4694_1000369583.png"
keywords: []
---

# പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു ; ഭർത്താവ് അന്ധവിശ്വാസിയെന്ന് യുവതി 

> **Lead Summary:** കൊച്ചി : പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കൂടുതൽ ആരോപണവുമായി കുടുംബം.

## Article Content

കൊച്ചി : പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കൂടുതൽ ആരോപണവുമായി കുടുംബം.

എറണാകുളം അങ്കമാലിയിലാണ് സംഭവം. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലിൽനിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും അന്ധവിശ്വാസിയായ ഭർത്താവിനെതിരെ കേസുമായി മുന്നോട്ടുപോകുമെന്നും യുവതിയും കുടുംബവും വ്യക്തമാക്കി. യുവതിയുടെ പരാതിയിൽ അങ്കമാലി പോലീസ് കേസെടുത്തിരുന്നു.

2020-ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഒരുകൊല്ലത്തിനുശേഷമാണ് കുഞ്ഞ് ജനിച്ചത്. അതിനുശേഷമാണ് യുവതിയ്ക്ക് ഭർത്താവിൽനിന്ന് കൊടും ക്രൂരത നേരിടേണ്ടി വന്നത്. പിന്നീട് നിരന്തരം കുഞ്ഞിന്റെ പേരിൽ ക്രൂരമായി ഉപദ്രവിച്ചതായി യുവതി പറയുന്നു. വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാൻ പലതവണ യുവതിയ്ക്ക് വീട്ടുകാർ വാങ്ങിനൽകിയ മൊബൈൽ ഫോണുകൾ ഇയാൾ നശിപ്പിക്കുകയും ചെയ്തു.

താനനുഭവിക്കുന്ന ക്രൂരതകൾ വീട്ടുകാരോട് പങ്കുവെക്കാൻ പോലും സാധിച്ചിരുന്നില്ലെന്നും യുവതി പറഞ്ഞു.

തലയ്ക്കടിച്ച് പരിക്കേൽപിച്ച് ആശുപത്രിയിലെത്തിച്ച ഇയാൾ യുവതിയ്ക്ക് അപസ്മ‌ാരമുണ്ടായപ്പോൾ ചുമരിൽ തലയിടിച്ചാണ് പരിക്കേറ്റതെന്നാണ് ഇയാൾ അശുപത്രി അധികൃതരോട് പറഞ്ഞത്.

വടിയുപയോഗിച്ചും ഇരുമ്പ് ദണ്ഡുപയോഗിച്ചും പല തവണ ദോഹോപദ്രവമേൽപിച്ചായും യുവതി പരാതിയിൽ വ്യക്തമാക്കി.കുഞ്ഞിനേയും ഇയാൾ ഉപദ്രവിക്കാറുണ്ടായിരുന്നതായും യുവതി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/321990/Woman brutally beaten by husband for giving birth to a girl; Woman says husband is superstitious)